KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂള്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ജനുവരി 8 ന് തുടക്കമാകും

കാഞ്ഞിരപ്പള്ളി : ഇടക്കുന്നം മേരി മാതാ പബ്ലിക് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക് 8ന് തുടക്കമാകും. രാവിലെ 10ന് സ്കൂ‌ൾ ഓഡിറ്റോറിയത്തിൽ സംയുക്‌ത ആഘോഷ പരിപാടികൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ സിസ്‌റ്റർ അമല കിടങ്ങത്താഴെ അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ ജൂബിലി ലോഗോ
പ്രകാശനം ചെയ്യും. അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ – സാംസ്കാരിക രംഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനം ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ നിർവഹിക്കും.

ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്കുള്ള 2025-26 അധ്യയന വർഷത്തെ യാത്രയയപ്പ് സമ്മേളനവും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടത്തുമെന്നും പ്രിൻസിപ്പൽ സിസ്‌റ്റർ റോസ്‌മിൻ, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ സാജൻ കുന്നത്ത്, ഷാബോച്ചൻ മുളങ്ങാശേരി, പാർവതി കൃഷ്ണൻ എന്നിവർ അറിയിച്ചു.

error: Content is protected !!