കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിവാദത്തിൽ : വാരണാധികാരിക്കെതിരെ പരാതിയുമായി യുഡിഎഫ് .
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വിവാദത്തിൽ. പത്രിക സമർപ്പണം പൂർണമായില്ല; തിരഞ്ഞെടുപ്പ് മാറ്റി. വാരണാധികാരിക്കെതിരെ പരാതിയുമായി യുഡിഎഫ് .
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് ഇന്നലെ രാവിലെ 11ന് നടത്തുന്നതിനായി വരണാധികാരി, പുതിയതായി തെരഞ്ഞെടുക്കപ്പെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾക്ക് എല്ലാവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസിൽ പറഞ്ഞ പ്രകാരം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിന് ഇന്നലെ 10:45 വരെ നോമിനേഷൻ വാരണാധികാരിക്ക് സമർപ്പിക്കാം എന്ന് അറിയിച്ചിരുന്നു.
വരണാധികാരിയുടെ ഓഫിസിലെത്തി അറിയിച്ച സമയത്തിനുള്ളിൽ എൽഡിഎഫ് അംഗങ്ങൾ പത്രിക നൽകിയിരുന്നുവെങ്കിലും, യുഡിഎഫ് അംഗങ്ങൾ പത്രിക സമർപ്പിക്കുവാനായി പഞ്ചായത്ത് ഓഫീസിലാണ് കാത്തിരുന്നത് . അതിനാൽ തന്നെ, അറിയിച്ച സമയത്തിനുള്ളിൽ വരണാധികാരിയുടെ ഓഫിസിലെത്തി പത്രിക സമർപ്പിക്കുവാൻ യുഡിഎഫ് അംഗങ്ങൾക്ക് സാധിക്കകതെ വന്നു .
ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ പ്രസിഡൻറ് ഉൾപ്പെടെ 13 പേരും രാവിലെ 10 മണി മുതൽ പഞ്ചായത്ത് ഓഫീസിൽ ഹാജരായി വാരാധികാരിയെ കാത്തിരിക്കുകയായിരുന്നു . എന്നാൽ വാരണാധികാരി രാവിലെ 10. 55 ആയപ്പോഴാണ് ഓഫീസിൽ ഹാജരായത് എന്ന് യു.ഡി.എഫ് അംഗങ്ങൾ പറയുന്നു. യുഡിഎഫ് അംഗങ്ങൾ നോമിനേഷൻ പേപ്പർ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും സമയം കഴിഞ്ഞു പോയി എന്ന കാരണത്താൽ നോമിനേഷൻ പേപ്പർ വാരണാധികാരി സ്വീകരിച്ചില്ലായെന്നും അംഗങ്ങൾ പറഞ്ഞു,
എന്നാൽ എൽ.ഡി.എഫ് അംഗങ്ങൾ 10 പേരും നേരത്തെ തന്നെ വാരണാധികാരിയുടെ ഓഫീസിലെത്തി നോമിനേഷൻ പേപ്പറുകൾ യഥാവിധി സമർപ്പിച്ചിരുന്നുവെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറയുന്നു. വനിതകൾക്കായി നീക്കി വച്ചിരിക്കുന്ന ആരോഗ്യ- വിദ്യാഭ്യാസവും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കും എൽ.ഡി.എഫ് അംഗങ്ങൾ നോമിനേഷൻ സമർപ്പിച്ചില്ല എന്നും എൽ.ഡി.എഫ് അംഗങ്ങൾ പറയുന്നു.
നോമിനേഷൻ പേപ്പറുകൾ സ്വീകരിക്കാത്ത വാരണാധികാരിയുടെ നടപടികൾക്കെതിരെ ജില്ലാ കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും യു.ഡി.എഫ് അംഗങ്ങൾ പരാതി നൽകിയിരിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാകാത്തപക്ഷം, വാരണാധികാരിയുടെ തെറ്റായ നടപടികൾക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ നിയമ നടപടികൾക്കായി കോടതിയെ സമീപിക്കാനാണ് നീക്കം. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്റ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പുകളിൽ നോമിനേഷൻ സമർപ്പിച്ചത് പഞ്ചായത്ത് ഓഫീസിൽ വെച്ചായിരുന്നു എന്നതിനാൽ ഈ പ്രാവശ്യവും പഞ്ചായത്ത് ഓഫീസിൽ വച്ച് നോമിനേഷൻ സമർപ്പിവാനാണ് യുഡിഎഫ് ശ്രമിച്ചത് .
യുഡിഎഫ് സമർപ്പിച്ച പരാതികളിൽ വിധി യുഡിഎഫിന് അനുകൂലമല്ലെങ്കിൽ, നോമിനേഷൻ സമർപ്പിച്ചവരിൽ നിന്നും മാത്രമായിരിക്കും അടുത്ത ദിവസത്തെ തെരഞ്ഞെടുപ്പ് നടത്തുക. അങ്ങനെയെങ്കിൽ എൽഡിഎഫ് മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റികളിൽ ഭരണം ലഭിക്കും. യുഡിഎഫ് മൂന്നിലും നിന്നും പുറത്താവുകയും ചെയ്‌യും.
