KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിലയ്ക്കൽ തീർത്ഥാടനം നടത്തി

കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിൽ നടന്ന നിലയ്ക്കൽ തീർത്ഥാടനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തീർത്ഥാടന സന്ദേശം നൽകി. വിശ്വാസം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവ, വരും തലമുറക്ക് പകര്‍ന്നുകൊടുക്കേണ്ടതിന്റെ പ്രസക്തിയും സന്ദേശത്തില്‍ ഉൾച്ചേർന്നു.

തുലാപ്പള്ളി മാര്‍ത്തോമാ ശ്ലീഹാ തീര്‍ത്ഥാടന പള്ളിയില്‍ നിന്നും എരുമേലി ഫൊറോനയിലെ ഇടവകകള്‍ ആഘോഷമായി തിരുശേഷിപ്പ് ആങ്ങമൂഴി പാലത്തിങ്കല്‍ കൊണ്ടുവരുകയും, തുടര്‍ന്ന് ആങ്ങമൂഴി പാലത്തിങ്കല്‍ നിന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ പള്ളിയിലേക്ക് വിശ്വാസപ്രഘോഷണറാലി നടത്തുകയും ചെയ്തു. രൂപതയിലെ നവവൈദികരായ ഫാ. ജോസഫ് വട്ടോത്ത്, ഫാ. ഇമ്മാനുവേല്‍ മണിമല, ഫാ. വര്‍ഗ്ഗീസ് തുണ്ടത്തില്‍, ഫാ. സെബാസ്റ്റ്യന്‍ ആക്കാട്ട് എന്നിവര്‍ നിലക്കല്‍ എക്യുമെനിക്കല്‍ ദൈവാലയത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി ഏകദേശം രണ്ടായിരത്തോളം കുട്ടികളും, വൈദികരും, സന്യസ്തരും, അധ്യാപകരും, മാതാപിതാക്കളും റാലിയില്‍ അണിനിരന്നു.

കാഞ്ഞിരപ്പള്ളി രൂപത സിഎംഎല്‍ ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്‍, അസി. ഡയറക്ടര്‍ ഫാ. ബോബി വേലിക്കകത്ത്, ഫാ. ജോസ് തട്ടാംപറമ്പില്‍, ഫാ. ജോബി അറക്കപ്പറമ്പില്‍, ഫാ. ജെയിംസ് കൊല്ലംപറമ്പില്‍, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. ജോസഫ് ഏറത്ത്, ഫാ. തോമസ് പാലുക്കുന്നേല്‍, ഫാ. വര്‍ഗീസ് പൊട്ടുകുളം, ഫാ. ഇമ്മാനുവേല്‍ കളപ്പുരക്കല്‍, സിസ്റ്റര്‍ കൊച്ചുറാണി എസ.എച്ച്, ബ്രദര്‍ ബെന്‍ പാണ്ടിയാംപറമ്പില്‍, രൂപതാ പ്രസിഡന്റ് ജോബിന്‍ വരിക്കമാക്കല്‍,
സി. എം. എല്‍. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, രാജു കാളിയാത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!