KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് അന്യ സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് രണ്ടു തൊഴിലാളികൾക്ക് പരുക്കേറ്റു. വ്യാഴം ഉച്ചയ്ക്ക് 2: 40 ന് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ സമീപം പിച്ചകപ്പള്ളി മേട് റോഡ് അരികിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് പശ്ചിമ ബംഗാൾ സ്വദേശികളായ ഉജ്ജ്വൽ (35) മസൂർ (32) എന്നിവർ വീണത്. ഉടൻതന്നെ സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ടീമംഗങ്ങൾ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ആംബുലൻസിൽ ഇവരെ ഇവരെ ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്യുകയും ചെയ്തു. ഇതിൽ ഒരാളുടെ പരുക്ക് ഗുരുതരമാണ്.

error: Content is protected !!