ഹിന്ദു ഏകതാ സമ്മേളനം സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു
പൊൻകുന്നം :ചിറക്കടവ് പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള തോമ്പിൽ ആർക്കേഡിൽ പ്രവർത്തനമാരംഭിച്ചു. സ്വാഗതസംഘം രക്ഷാധികാരിമാർ പി രവീന്ദ്രൻ, എ ഷിബു ചെയർമാൻ റ്റി ജി സത്യപാൽ, വൈസ് ചെയർമാൻമാരായ വിഷ്ണു എസ് നായർ, അഭിലാഷ് ബാബു, എൻ പി ശ്രീകുമാർ, ജനറൽ കൺവീനർ ഇ എസ് രാധാകൃഷ്ണൻ,സ്വാഗത സംഘം ഭാരവാഹികളായ കെ ജി കണ്ണൻ, സി അഭിലാഷ്, പി വി ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാ ബാലചന്ദ്രൻ, വാർഡ് മെമ്പർ ലതാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
