ഓട്ടോറിക്ഷയിലിടിച്ച കാർ കീഴ്‌മേൽ മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്
ചിറക്കടവ്: തെക്കേത്തുകവലയിൽ ഓട്ടോറിക്ഷയിലിടിച്ച കാർ കീഴ്‌മേൽ മറിഞ്ഞു. ഓട്ടോഡ്രൈവർ ചാമംപതാൽ കരിങ്ങനാട്ടിൽ ശിവദാസൻ(56), യാത്രക്കാരൻ ചാമംപതാൽ തോട്ടക്കര ഷിനാജ്(44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മൂന്നുമണിയോടെ പൊൻകുന്നം- പുനലൂർ ഹൈവേയിൽ ചിറക്കടവ് കൃഷിഭവന് സമീപമായിരുന്നു അപകടം നടന്നത്.
