കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷിക പദ്ധതി രൂപീകരണമായി ബന്ധപ്പെട്ട് വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗങ്ങളായ തോമസ് കുന്നപ്പള്ളി, അഡ്വ.പി.ജീരാജ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ റോസമ്മ ആഗസ്തി ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര, വി.ടി അയൂബ്ഖാൻ, സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രകാശ് പുളിക്കൻ, ബേബി വട്ടക്കാട്ട്, സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, റോസമ്മ ജോൺ, സിനി ജിബു, ആൻസി സെബാസ്റ്റ്യൻ, അഡ്വ. പി.ജി.സൂര്യകല, കെ.കെ.സദാനന്ദൻ, അനീറ്റമോൾ ആന്റണി, കിരൺ രാജൻ, സെക്രട്ടറി സജീഷ് പണിക്കർ,ആസൂത്രണ സമിതി വൈസ് ചെയർമാൻ സി.യു.അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു.
