പൂഞ്ഞാറിൽ പി.സി. ജോർജ് ബിജെപി സ്ഥാർത്ഥിയായേക്കും.
പൂഞ്ഞാർ മണ്ഡലത്തിൽ വീണ്ടും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. പൂഞ്ഞാറിൽ പി.സി. ജോർജ് ബിജെപി സ്ഥാർത്ഥിയായേക്കും എന്നാണ് സൂചന. ബി.ജെ.പി. ദേശീയസമിതിയംഗം പി.സി.ജോർജിനോട് പൂഞ്ഞാറിൽ മത്സരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി അറിയുന്നു .
2021 ലെ തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ സ്ഥാനാർഥിയായി മത്സരിച്ച പി സി ജോർജ്ജ് പൂഞ്ഞാറിൽ രണ്ടാംസ്ഥാനത്താണ് എത്തിയത്. കേരളകോൺഗ്രസ് എം സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലാണ് അവിടെ വിജയിച്ചത്. പിന്നീടാണ് ജോർജ് ജനപക്ഷം ബി.ജെ.പി.യിൽ ലയിപ്പിച്ചത്. 1980 മുതൽ തുടർച്ചയായി പൂഞ്ഞാറിൽ ഐക്യ, ഇടതുമുന്നണികളുടെ സ്ഥാനാർഥിയായും ജനപക്ഷം സ്ഥാനാർഥിയായും മത്സരിച്ച് വിജയിച്ച ജോർജ് ഒരുവട്ടം മത്സരത്തിൽനിന്ന് വിട്ടുനിന്നു. രണ്ടുവട്ടം പരാജയപ്പെടുകയുംചെയ്‌തു. 1987-ലും 2021-ലുമായിരുന്നു പരാജയം. 1980, 82, 1996, 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളിലാണ് ജയിച്ചത്. 1991-ൽ മത്സരിച്ചില്ല.
ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ് കളത്തിൽ ഇറങ്ങുമ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഗോദയിൽ ഉണ്ടാവും . യഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യതിൽ തീരുമാനം ആയില്ലെങ്കിലും, ശക്തനായ സ്ഥാനാർഥിയെ യുഡിഎഫ് കളത്തിൽ
ഇറക്കുമെന്ന് ഉറപ്പാണ് . അങ്ങനെയെങ്കിൽ വളരെ ശക്തമായ ത്രികോണ മത്സരം പൂഞ്ഞാറിൽ ഉറപ്പാണ് .
