KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗതാഗതകുരുക്കിന് ശാപമോക്ഷം; പാറത്തോട് പഞ്ചായത്തിൽ രണ്ടു റോഡുകൾ ബി. എം. ആൻഡ് ബി. സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട രണ്ട് പൊതുമരാമത്ത് റോഡുകളായ പാറത്തോട് -പാലപ്ര-കള്ളിവയലിൽ റോഡ് 9.57 കോടി രൂപ മുടക്കി BM & BC നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന്റെയും, പാറത്തോട് – പഴുത്തടം – പിണ്ണാക്കനാട് റോഡ് 9.30 കോടി രൂപ മുടക്കി BM & BC നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിന്റെയും സംയുക്ത തീയതി 4 നിർമ്മാണ ഉദ്ഘാടനം 2026 ഫെബ്രുവരി 7ന് നാലുമണിക്ക് പാറത്തോട് മടുക്കക്കുഴി കോംപ്ലക്സിൽ വച്ച് പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ .പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനകർമ്മം നിർവ്വഹിക്കുകയാണ്.

പാറത്തോട് പാലപ്ര മാളിക റോഡും, പാറത്തോട് – പഴൂത്തടം പിണ്ണാക്കനാട് റോഡും BM & BC നിലവാരത്തിൽ ടാർ ചെയ്യുക എന്നത് പ്രദേശവാസികളുടെ ഏറെ നാളത്തെ ശ്രമമാണ് ബഹു.എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കുന്നത്. ഹൈറേഞ്ചിൽ നിന്നുള്ള യാത്രക്കാർക്ക് ഗതാഗത കുരുക്കില്ലാതെ യാത്ര ചെയ്യുന്നതിന് ഈ റോഡുകളുടെ ഉന്നത നിലവാരത്തിലുള്ള ടാറിംഗ് വഴി എളുപ്പമാകുകയാണ്. ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞിട്ടുള്ളതും, ടാറിംഗ് പണികൾ ഉടൻതന്നെ ആരംഭിക്കുകയുമാണ്. റോഡുകളുടെ പല ഭാഗത്തും ആവശ്യത്തിന് വീതി കൂട്ടുന്നതിന് വസ്തു ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുള്ളതുമാണ്.

കാഞ്ഞിരപ്പള്ളി മീഡിയ സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ , പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ജനറൽ കൺവീനർ ജോണിക്കുട്ടി മഠത്തിനകം, കെ.ജെ തോമസ് കട്ടയ്ക്കൽ എന്നിവർ പങ്കെടുത്തു .

error: Content is protected !!