KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോൾ കാർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞിരപ്പള്ളി : കാർ വാങ്ങാൻ എത്തിയവർ ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോൾ കാറിൽ തീ പിടിച്ച് കത്തിനശിച്ചു . കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ഗവ. സ്കൂളിന് മുൻവശമാണ് സംഭവം. തിടനാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. ഉടമയുടെ മകനും കാർ വാങ്ങാൻ എത്തിയവരുടെ കൂടെയുണ്ടായിരുന്നു.

സംഭവ സമയത്ത് അഞ്ച് പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ഓടി വരുന്നതിനിടെ വാഹനത്തിന്റെ മുൻവശത്ത് നിന്ന് തീയും പുകയും ഉയരുകയുമായിരുന്നു. വാഹനം റോഡ് അരികിലേക്ക് ഒതുക്കിയ ശേഷം വാഹനത്തിലുണ്ടായിരുന്നവർ പെട്ടെന്ന് ഇറങ്ങി ഓടുകയായിരുന്നു . ഉടൻതന്നെ തീ ആളിപ്പടരുകയുമായിരുന്നു. യാത്രക്കാർ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ കെ സുരേഷിന്റെ നേതൃത്തത്തിലുള്ള കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.. 2008 മോഡലിലുള്ളതാണ് കത്തി നശിച്ച ബെൻസ് കാർ.

error: Content is protected !!