പൊടിമറ്റം സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി.
പൊടിമറ്റം: സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും തിരുനാളിന് കൊടിയേറി . ഇടവക വികാരി ഫാ. സജി പൂവത്തുകാട് കൊടിയേറ്റം നിർവഹിച്ചു.തുടർന്ന് സീറോ മലബാര്‍ ക്രമത്തില്‍ ഫാ. അമല്‍ പൂക്കുളത്തേല്‍ ദിവ്യബലി അർപ്പിച്ചു.
ഏഴിന് രാവിലെ 6.30-ന് ദിവ്യബലി, വൈകീട്ട് 4.30-ന് നൊവേന, അഞ്ചിന് ദിവ്യബലി- ഫാ. ജിസ് ആനിക്കല്‍, പ്രസംഗം- ഫാ. ജോണ്‍സണ്‍ കുര്യാനിപ്പാടം, 6.30-ന് പൊടിമറ്റം സെയ്ന്റ് ജോസഫ്‌സ് കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, പ്രദക്ഷിണം തിരികെ പള്ളിയിലെത്തിയ ശേഷം ചെണ്ടമേളം ഡിസ്‌പ്ലേ.
എട്ടിന് രാവിലെ 6.30-ന് ദിവ്യബലി, ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണം കുരിശ്ശടിയില്‍ എത്തിച്ചേരും, തുടര്‍ന്ന് പള്ളിയിലേക്ക് പ്രദക്ഷിണം. 3.30-ന് നൊവേന, നാലിന് ദിവ്യബലി- ഫാ. ജോസഫ് പടികരമല, പ്രസംഗം- ഫാ. വില്യംസ് പെങ്ങിപ്പറമ്പന്‍, കൊടിയിറക്ക്, സ്‌നേഹവിരുന്ന്.
തിരുനാള്‍ ദിവസങ്ങളില്‍ കഴുന്ന് നേര്‍ച്ച നടത്തുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. സജി പൂവത്തുകാട്, ഇടവക സെക്രട്ടറി ജെയിംസ് പറപ്പള്ളില്‍, തിരുനാള്‍ ജനറല്‍ കണ്‍വിനര്‍ അച്ചന്‍കുഞ്ഞ് ആനിക്കല്‍, സാമ്പത്തീക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍ എന്നിവര്‍ അറിയിച്ചു.
