KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജോസ് കെ. മാണി എം.പി.നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ മധ്യമേഖലാജാഥ 9 ന് മൂന്ന് മണിക്ക് മുണ്ടക്കയത്ത്.

മുണ്ടക്കയം : ജോസ് കെ. മാണി എം.പി.നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ മധ്യമേഖലാജാഥ 9 ന്
ഉച്ചകഴിഞ്ഞ് 3.00 ന് മുണ്ടക്കയത്ത് എത്തി ചേരുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൂഞ്ഞാൻ നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള സ്വീകരണമാണ് മുണ്ടക്കയം ബസ്സ്റ്റാൻ്റ് മൈതാനിയിൽ നൽകുന്നത്… എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനും കേരളത്തിൽ ഇടതു പക്ഷ ഭരണം തുടരാനും നവകേരളത്തിൻ്റെ വികസന കുതിപ്പിനായി എൽ.ഡി.എഫിനെ .പിന്തുണയ്ക്കണമെന്നു ആവശ്യപ്പെട്ടു വെള്ളിയാഴ്ച ആറൻമുളയിൽ നിന്ന് ആരംഭിച്ച മധ്യമേഖലാ ജാഥ യാണ് കോട്ടയം ജില്ലയിലെ പാലായും .. കഴിഞ്ഞ് ഉച്ചകഴിഞ്ഞ് 3ന് മുണ്ടക്കയത്ത് എത്തിച്ചേരുന്നത്.. ജോസ്.കെ.മാണി .എം.പി. ക്യാപ്റ്റനായ ജാഥയിൽ . കെ.കെ.ശൈലജ , പി.കെ.ബിജു, പി.പി. സുനീർ, സാബു ജോർജ്. സുഭാഷ് .പുഞ്ചക്കോട്ടിൽ, ഡോ. വർഗ്ഗീസ് ജോർജ്, മാത്യുസ് കോലഞ്ചേരി, കെ.ജി.പ്രേംജിത്ത്, ഫ്രാൻസിസ് തോമസ്, എം.എ.ലത്തീഫ്, ബിനോയ് ജോസഫ് എന്നിവർ അംഗങ്ങളാണ്.

     ജാഥയെ മുണ്ടക്കയം ഗവ: ആശുപത്രി ജംഗ്ഷനിൽ താളമേള അകമ്പടിയോടെ സ്വീകരിക്കും. തുടർന്നു ബസ്സ്റ്റാന്റ്റ് മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ '. മുൻ എം.എൽ എ ..കെ.ജെ തോമസ്  സിപിഎം ജില്ലാ സെക്രട്ടറി റ്റി.ആർ രഘുനാഥൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ, കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു, കെ.രാജേഷ്, ഒ.പി.എ സലാം, അഡ സാജൻ കുന്നത്ത്, കുര്യാക്കോസ് വി.ജെ, ജോർജുകുട്ടി ആഗസ്‌തി, പി.എസ് സുനിൽ, ഷെമീം അഹമ്മദ്,ജോയി ജോർജ്, എം.ജി ശേഖരൻ, തങ്കമ്മ ജോർജുകുട്ടി, രമ മോഹനൻ മറ്റു ഘടക കക്ഷി നേതാക്കൾ എന്നിവർ സംസാരിക്കം.. വാർത്ത സമ്മേളന ത്തിൽ  , അഡ്വ.സാജൻ കുന്നത്ത്,കുര്യാക്കോസ്.വി.ജെ

ഉണ്ണിരാജ് പത്മാലയം, നിജാസ് എരുമേലി എന്നിവരും പങ്കെടുത്തു.

error: Content is protected !!