KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗാനമേള കാണാൻ നിന്നവർക്കിടയിലേയ്ക്ക് യുവാവ് മദ്യലഹരിയിൽ വാഹനം ഓടിച്ചുകയറ്റി ; ഒരാൾ മരിച്ചു.

കാഞ്ഞിരപ്പള്ളി : ഗാനമേള കേള്‍ക്കാനെത്തിയവര്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ട് പെട്ടി ഓട്ടോറിക്ഷാ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പൊടിമറ്റം പടിപ്പുരയ്ക്കല്‍ അജേഷ് (41) ആണ് മരിച്ചത്. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.

ആനക്കല്ല്-പൊടിമറ്റം റോഡില്‍ വണ്ടന്‍പാറ റോഡില്‍വെച്ചായിരുന്നു അപകടം. ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികത്തിനോട് അനുബന്ധിച്ച് നടത്തിയ ഗാനമേള കേള്‍ക്കാനായെത്തിയവര്‍ റോഡരുകില്‍ നില്‍ക്കുമ്പോഴാണ് പെട്ടിയോട്ടറിക്ഷ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ച് കയറിയത്. വാഹനം ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നു. വെള്ളിയാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. മാടിനെകയറ്റിവന്ന പെട്ടി ഓട്ടോറിക്ഷാ, ഗാനമേള കേട്ടുകൊണ്ടിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് ഗുരുമന്ദിരത്തിന്റെ ഭാഗം കടത്തിവിടാനായി ഓടിച്ചപ്പോഴാണ് അപകടമുണ്ടായത്.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി പോലീസ്, ബലമായി ജ്യോതിഷിനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടത്തിൽ ആകെ ഒൻപതു പേർക്ക് പരിക്കുണ്ട് . ഗുരുതരമായി പരിക്കേറ്റ അജേഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ശനിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത് .

പടിപ്പുരയക്കല്‍ ശിവരാജന്‍- യശോദ ദമ്പതികളുടെ മകനാണ് മരണപ്പെട്ട അജേഷ് . ഭാര്യ: അഞ്ചു. മകന്‍: അക്ഷയ് അജേഷ്.

error: Content is protected !!