KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകിത്തുടങ്ങി.

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ഉള്ള പഴൂമല പി.ജി.ജി.എം യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകിത്തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് അന്നമ്മ വർഗീസിന്റെ നേതൃത്വത്തിൽ ഭരണസമിതി അധികാരത്തിൽ വന്ന ഉടൻതന്നെ പദ്ധതിയിയൂടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, 20-ാം വാർഡിലെ നവജ്യോതി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആഴ്ചയിൽ 5 ദിവസവും ഇഡ്ഡലി സാമ്പാർ, പുട്ട് ചെറുപയർ, അപ്പം കടലക്കറി, ദോശ ചമ്മന്തി, ഇടിയപ്പം കടലക്കറി, ചപ്പാത്തി മുട്ടക്കറി എന്നീ ഭക്ഷണങ്ങൾ ആണ് നൽകുന്നത്.

വൈസ് പ്രസിഡണ്ട് ഡയസ് കോക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡണ്ട്അന്നമ്മ വർഗീസ് പ്രഭാതഭക്ഷണത്തിന്‍റെ ഉദ്ഘാടനം സ്കൂളിൽ വച്ച് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയരമാൻ കെ.എ അബ്ദുൾ അസീസ്, വാർഡ് മെമ്പർ സൈമ സഹീർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിഭന്യ വിജയൻ, ഹെഡ്മാസ്റ്റർ റബീസ് പി.എ, പി.ടി.എ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

error: Content is protected !!