പുഞ്ചവയലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു
മുണ്ടക്കയം :പുഞ്ചവയൽ കുളമാക്കൽ പള്ളിക്ക് സമീപം, തിങ്കളാഴ്ച രാവിലെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ, ഓട്ടോയിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. പുഞ്ചവയൽ കുളമാക്കൽ മരോട്ടിക്കൽ ശശിയുടെ ഭാര്യ ആനന്ദവല്ലി (60) ആണ് മരിച്ചത്. അപകടം കണ്ട സമീപവാസികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആനന്ദവല്ലിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഓട്ടോ ഡ്രൈവർ അയൽവാസിയായ ബിനോയിക നിസ്സാരപരുക്കകളോടെ രക്ഷപെട്ടു .
മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
