KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

ഓൾ കേരള പഞ്ചഗുസ്തി മത്സരത്തിൽ ചരിത്ര നേട്ടവുമായി അമൽ ജ്യോതി എൻജിനീയറിങ്ങ് കോളേജ്.

കാഞ്ഞിരപ്പള്ളി: വയനാട് വച്ച് നടന്ന 48-മത് സംസ്ഥാനതല പഞ്ചഗുസ്‌തി മത്സരത്തിൽ അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾക്ക് മിന്നും വിജയം. പെൺകുട്ടികളുടെ 70-80 കിലോ വിഭാഗത്തിൽ സിയോണ അന്ന സുനിൽ രണ്ട് വെള്ളിയും, 90കിലോ വിഭാഗത്തിൽ ഹിബ ഫാത്തിമയ്ക്ക് രണ്ടു സ്വർണ്ണമടലുകളും കരസ്ഥമാക്കിയപ്പോൾ, 60 കിലോ വിഭാഗത്തിൽ ഗ്രേസ് മേരി ജോൺ, 70 കിലോ വിഭാഗത്തിൽ നിക്കോൾ മേരി പയസ് എന്നിവർക്ക് നാലാം സ്ഥാനവും ലഭിച്ചു.

ആൺകുട്ടികളുടെ 80 കിലോ വിഭാഗത്തിൽ ഷെർവിൻ നാലാം സ്ഥാനവും ,75 കിലോ വിഭാഗത്തിൽ ജോർജി അലക്‌സ് അഞ്ചാസ്ഥാനവും കരസ്ഥമാക്കി.കായിക പരിശീലകരായ മുൻ പഞ്ചഗുസ്തി താരവും ഗിന്നസ് റെക്കോർഡ് ഹോൾഡറുമായ ഗിന്നസ് അഭിഷ് പി ഡൊമി‍നിക്ക് , ഫാ. ബിബിൻ കണിയാംനടയ്ക്കൽ, ജോജോ ജോർജ്, ആഷ്‌ലി എന്നിവരുടെ നേതൃത്തിലാണ് കുട്ടികൾക്ക് ഈ മികച്ച വിജയം നേടാൻ കഴിഞ്ഞത്.

error: Content is protected !!