ഓട്ടോ ഇടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു
കാഞ്ഞിരപ്പള്ളി : കാൽനട സവാരിക്കിടെ ഓട്ടോറിക്ഷ ഇടിച്ച് റിട്ടയേർഡ് ബി.എസ്.എൻ.എൽ ജീവനക്കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി ലിച്ചി ഫാൻസി സ്റ്റോഴ്സ് ഉടമ, ചേനപ്പാടി മൂഴിക്കൽ അമ്പലത്തിന് സമീപം കറിക്കാട്ടാത്തുവയൽ ഗോകുലം (ആരുശ്ശേരിൽ ) ആർ. ബാബുരാജ് -(63) ആണ് മരിച്ചത്. വ്യാഴം സന്ധ്യക്ക് ഏഴുമണിയോടെ കടവനാൽ കടവ് പാലത്തിന് സമീപം വെച്ച് ഓട്ടോ ഇടിച്ച് മരിച്ചത്. ഭാര്യ സീന ചേനപ്പാടി സനുഷ് ഭവൻ കുടുംബാംഗം. മക്കൾ : അമൽ ബി. രാജ്, ആതിര (രേവതി).
മരുമകൻ : സുരേഷ് മലയാലപ്പുഴ
സംസ്കാരം പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളി ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തും.
