KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ഉത്സവത്തിന്റെ തിരുവരങ്ങ് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കർഷകപുരസ്‌കാരം നേടിയ വി.ജി.സുകുമാരപ്പണിക്കർ ദർശന, ജലജ രവീന്ദ്രൻ ചക്കംപറമ്പിൽ, മിനി ജവഹർ മുളയന്നൂർ എന്നിവരെ അനുമോദിച്ചു.

23-നാണ് കുംഭഭരണി ഉത്സവവും. 11-ന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കുംഭകുട ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തും. രണ്ടിന് ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് മൂലകുന്ന് വഴി ആറാട്ട് എഴുന്നള്ളത്ത്, വൈകീട്ട് ആറിനാണ് ചിറക്കടവിൽ ആറാട്ട്, ഏഴിന് തിരിച്ചെഴുന്നള്ളത്ത്, വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി, മറ്റത്തിൽപ്പടി, പുളിമൂട്, പാറക്കടവ്, മഞ്ഞപ്പള്ളിക്കുന്ന്, കരയോഗംപടി എന്നിവിടങ്ങളിൽ എതിരേൽപ്പും ദീപക്കാഴ്ചയും നടത്തും. പുലർച്ചെ ഒന്നിന് പൊൻകുന്നം ടൗണിൽ എതിരേൽപ്പ്.

error: Content is protected !!