റിപ്പബ്ലിക് സദസ് നടത്തി
തെക്കേത്തുകവല: ഗ്രാമീണഗ്രന്ഥശാലയുടെ റിപ്പബ്ലിക് സദസ് സനാതനം യു.പി.സ്‌കൂളിൽ നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ.ബാബുലാൽ അധ്യക്ഷത വഹിച്ചു. അർച്ചന സദാശിവൻ വിഷയാവതരണം നടത്തി. പ്രഥമാധ്യാപിക വി.പ്രീത, ടി.എസ്.രൂപേഷ്, വി.പി.പ്രശാന്ത്കുമാർ, കെ.ആർ.അഭിജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
