KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി കോടതിസമുച്ചയം രണ്ടാംഘട്ട ഉദ്ഘാടനം നടന്നു.

പൊൻകുന്നം: കാഞ്ഞിരപ്പള്ളി കോടതി സമുച്ചയത്തിൽ രണ്ടാംഘട്ടമായി നിർമാണം പൂർത്തിയാക്കിയ ഭാഗത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ ജസ്റ്റിസ്‌. ടി. ആർ. രവി നിർവഹിച്ചു. രണ്ടുഘട്ടങ്ങളിലായി 8.49 കോടി രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

കാഞ്ഞിരപ്പള്ളി കോടതിക്ക്  പുതിയ കെട്ടിടങ്ങൾ ലഭ്യമായ  സാഹചര്യത്തിൽ പുതിയ കോടതി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും ബഹു:ഹൈക്കോട്ട് ജഡ്ജ് പറഞ്ഞു. വ്യവഹാരികൾക്ക് നീതി ഉറപ്പാക്കാൻ ന്യായാധിപരും അഭിഭാഷകരും പ്രതിജ്ഞാബദ്ധരാണെന്നും കോടതികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണമെന്നും ഹൈക്കോട്ട് ജഡ്ജ് ടി ആർ രവി പറഞ്ഞു. കാഞ്ഞിരപ്പള്ളി കോടതിയുടെ പൂർത്തീകരിച്ച് കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിൽ സംസാരിക്കുകയിയിരുന്നു അദ്ദേഹം.

കോടതിയങ്കണത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ: എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. ഹൈക്കോട്ട് ജഡ്ജ് എസ്.മനു മുഖ്യപ്രഭാഷണം നടത്തി. ശ്രീ ആന്റോ ആന്റണി എംപി, അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ പി പ്രദീപ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീമതി തേജോ മൈ തമ്പുരാട്ടി, കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഓഫീസർമാരായ ശ്രീമതി സ്മിത സൂസൻ മാത്യു, ശ്രീമതി നിയത പ്രസാദ്, ശ്രീ കെ.കെ. അശോക്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: സുമേഷ് ആൻഡ്രൂസ്, അഡ്വ: അനീസ എം, അഡ്വ: അലോഷ്യസ് മഠത്തിനകം, രാജ്മോഹൻ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശ്രീ.ടി.എൻ.ഗി ഗിരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ കെ കെ സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശ്രീമതി ലില്ലി. കെ.സ്വാഗതവും ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് ബി.ബിജോയ് നന്ദിയും പറഞ്ഞു.

error: Content is protected !!