റംസാൻ വൃതം നാലാം ദിനത്തിലേക്ക്, ഇഫ്ത്താർ വിരുന്നുകൾ സജീവം.
കാഞ്ഞിരപ്പള്ളി : ഒരു മാസം നീണ്ടു നിൽക്കുന്ന റംസാൻ വൃതം നാലാം ദിവസത്തിലേക്ക് .ഇഫ്ത്താർ വിരുന്നുകൾ സജീവം.
പുലർച്ചേയുള്ള സുബ്ഹി വാങ്ക് വിളിക്ക് മുന്നേ ആരംഭിക്കുന്ന റംസാൻ വൃതം സന്ധ്യാസമയത്തെ മഗ് രിബ് വാങ്ക് വിളിയോടെയാണ് അവസാനിക്കുക. മാർച്ച് 20 ൻ്റെ ഈദുൽ ഫിത്തരോടു കൂടിയാണ് റംസാൻ വൃതം സമാപിക്കുക. പതിവുപോലെയുള്ള അഞ്ചു നേരത്തെ നമസ്ക്കാരത്തിനു പുറമേ രാത്രി യിലെ ഇഷാ നമസ്ക്കാരത്തിന്നു ശേഷം തറാവീഹ് നമസ്ക്കാരമുണ്ട്. ഇത് ഒരു മണിക്കൂറിലേറെ നീളും. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമെന്ന നിലയിൽ വീടുകളിലും പള്ളികളിലും ഖുർആൻ പാരായണം ചെയ്യും. ഒപ്പം പാവപ്പെട്ടവർക്ക് സക്കാത്ത് (ദാനധർമ്മo ) വിതരണവും ഉണ്ടായിരിക്കും. വിവിധ സംഘടനകളുടേയും വ്യക്തികളുടേയും വകയായി ഭക്ഷ്യ കിറ്റുകൾ പാവപ്പെട്ടവർക്കായ് വിതരണം ചെയ്യും.
പള്ളികളിലും വീടുകളിലും നടക്കുന്ന ഇഫ്ത്താർ വിരുന്നുകൾ വിഭവ സജീവമാണ്. ഉലുവാ കഞ്ഞി, തരികഞ്ഞി, ഈത്തപ്പഴം, മുട്ട പുഴങ്ങിയത്, പൊരി പലഹാരങ്ങൾ, ചായ, പത്തിരി ,പൊറോട്ട, ചപ്പാത്തി, അപ്പം, വിവിധയിനം മാംസ്യങ്ങൾ, ചിക്കൻ പൊരിച്ചത് തുടങ്ങിയവ ഇഫ്ത്താർ വിരുന്നുകളിലുണ്ടാകും.
