അംഗൻവാടിക്ക് ഭീഷണിയായ മരം വെട്ടുവാൻ പഞ്ചായത്ത് ; ആത്മഹത്യ ഭീഷണിയുമായി മരത്തിന്റെ ഉടമ മരത്തിന് മുകളിൽ ..
പൊൻകുന്നം : ചെറുവള്ളിയിൽ മരത്തിന് മുകളിൽ കയറി ഗൃഹനാഥന്റെ ആത്മഹത്യ ഭീഷണി. ചെറുവള്ളി കറുത്ത മഞ്ഞാടി ഭാഗത്ത് പഞ്ചായത്ത് അംഗൻവാടിക്ക് സമീപം അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റുവാൻ പഞ്ചായത്ത് അധികൃതർ എത്തിയതോടെ ഗൃഹനാഥനായ തുണ്ടത്തിൽ അനിൽകുമാറാണ് ഭീഷണിയുമായി മരത്തിന് മുകളിൽ കയറിയിരുന്നത് .
അംഗൻവാടിക്ക് മരം ഭീഷണിയാണെന്ന് പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിനൊടുവിൽ മരം മുറിച്ചു മാറ്റുവാൻ പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടത് . ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ മരം മുറിക്കുവാനായി എത്തുകയായിരുന്നു. രാവിലെ 8 മണിക്ക് മുമ്പാണ് ഇയാൾ മരത്തിന് മുകളിൽ കയറിയത്. 15 വർഷമായി തന്നെ അധികൃതർ വേട്ടയാടുകയാണെന്നും മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കിയതിനാൽ അപകട ഭീഷണിയില്ലന്നുമാണ് അനിയുടെ വാദം. പോലീസും ഫയർ ഫോഴ്സും അടക്കം സ്ഥലത്ത് എത്തിയിരുന്നു. ആദ്യമൊന്നും താഴെയിറങ്ങുവാൻ സമ്മതിക്കാതെ മരത്തിൽ കയറുമായി ഇരുപ്പായിരുന്നു ആനി. നാലു മണിക്കൂര്‍ കഴിഞ്ഞതോടെയാണ് ഇയാളെ അനുയയിപ്പിച്ച് താഴെ ഇറക്കിയത്.
