KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 6.16 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം 27 ന് .

പൊൻകുന്നം :കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മയും കുഞ്ഞും ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനവും ടിഎംടി മിഷന്റെ പ്രവർത്തന ഉദ്ഘാടനവും മന്ത്രി വീണ ജോർജ്ജ് 27ന് രാവിലെ 11ന് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രി അങ്കണത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷനാകും. ആന്റോ ആന്റണി എം.പി. , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് തുടങ്ങിയവർ സംസാരിക്കും.

അമ്മയും കുഞ്ഞും ബ്ലോക്കിന്റെ(എംസിഎച്ച്) നിർമ്മാണത്തിനു വേണ്ടി 6.16 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ആധുനിക നിലവാരത്തിലുള്ള ലേബർ റൂം , എമർജൻസി ഓപ്പറേഷൻ തീയേറ്റർ, കുട്ടികളുടെ ഐ.സി.യു. തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകും. മാതൃശിശു ആരോഗ്യത്തിനുള്ള പ്രത്യേക സൗകര്യങ്ങൾ ഈ പദ്ധതിയിൽ ലഭ്യമാകും. സുരക്ഷിത അമ്മ, ആരോഗ്യമുള്ള കുഞ്ഞ്, ശക്തമായ കുടുംബം എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയ ശ്രീധർ, ആശുപത്രി സൂപ്രണ്ട് ഡോ.സാവൻ സാറ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അലക്സ് ടോം, ബ്ലോക്ക് പഞ്ചായത്തംഗം വി. പി. റെജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!