KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് പഞ്ചായത്തിൽ വികസന സെമിനാർ നടത്തി

പാറത്തോട്: പാറത്തോട് പഞ്ചായത്തിൽ 2026-27 വാർഷികപദ്ധതിയുടെ ഭാഗമായി വികസന സെമിനാർ നടത്തി.
പാറത്തോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്‍റ് .അന്നമ്മ വർഗീസ് അദ്ധ്യക്ഷയായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ വികസന സെമിനാർ ഉദ്‌ഘാടനം ചെയ്തു.

വികസന സെമിനാറിൽ പാറത്തോട് പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിൽ മുൻഗണന കൊടുക്കേണ്ട നിരവധി നിർദ്ദേശങ്ങൾ അംഗങ്ങൾ മുന്നോട്ട് വച്ചു. പദ്ധതി തുകയായ ഏഴ് കോടി നാൽപ്പത്തഞ്ച് ലക്ഷത്തി നാലായിരം രൂപയുടെ ഒരു ശതമാനം വീതം എല്ലാ വർഷവും ഇന്നവേറ്റീവ് പദ്ധതികൾക്കായി നീക്കി വയ്ക്കണമെന്ന് നിർദ്ദേശമുണ്ടായി. പി.എസ്.സി പരീക്ഷയിൽ സർട്ടിഫിക്കറ്റ് നൽകേണ്ട പരീക്ഷാർത്ഥികൾക്ക് നീന്തൽ പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനാൽ ഇതിലേയ്ക്ക് പദ്ധതികൾ ആവിഷ്കരിക്കണമെന്നും നിർദ്ദേശം വന്നു. വയോജനങ്ങൾക്കും യുവാക്കൾക്കും പൊതുസ്ഥലങ്ങളിൽ ഓപ്പൺ ജിം, പഞ്ചായത്ത് ഓഫീസിൽ ലൈബ്രറി, കുട്ടികൾക്ക് കായികപരിശീലനം, വനിതകൾക്ക് ടൂവീലർ പരിശീലനം, ടൂറിസം പദ്ധതികൾ, പഞ്ചായത്തിലെ കലാ-കായിക മത്സരങ്ങളിൽ മത്സരിച്ച സ്കൂൾ കുട്ടികൾക്ക് പഞ്ചായത്ത് തലത്തിൽ അനുമോദനം നൽകൽ, ഹെൽത്ത് ക്ലബ്, വയോജനങ്ങൾക്ക് ഒന്നിച്ചുകൂടുന്നതിനായി വയോജന സൌഹൃദ ക്ലബ്ബ്, വനിതകൾക്കായി സ്വയംതൊഴിൽ സംരംഭത്തിന്‍റെ ഭാഗമായി കൂൺ കൃഷിക്ക് പരിശീലനം , തോടുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും നീക്കം ചെയ്യുക എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ വികസന സെമിനാറിൽ ഉയർന്നു വന്നു. ഇടക്കുന്നം സി.എസ്.ഐ ഊരുകൂട്ടത്തിന് ഒരുകോടി രൂപ അംബേദ്കർ ഗ്രാമം പദ്ധതിയ്ക്കായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അനുവദിച്ചതായി അറിയിച്ചു.

     വികസന പദ്ധതിരേഖ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിഭന്യ വിജയൻ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഡയസ് കോക്കാട്ട്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ.കെ.ജെ തോമസ് കട്ടയ്ക്കൻ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൽ അസീസ്,      മേഴ്സി സെബാസ്റ്റ്യൻ, മെമ്പർമാരായ സരിത പ്രസാദ്, സജി കുരീക്കാട്ട്, വിജയമ്മ വിജയലാൽ,  സുമീന അലിയാർ, രഞ്ജിത്ത് വി.റ്റി, മാർട്ടിൻ തോമസ്, ഫിലോമിന റെജി, നിഷാമോൾ കെ.കെ, ബിജോജി തോമസ്, എം.കെ മോഹനൻ, രേണുക സാബു, വി.എം ഷാജഹാൻ, ജോസഫ് മാത്യു,വിൻസെന്‍റ് മാത്യു, ജാക്വിലിൻ സെബാസ്റ്റ്യൻ, സൈമ സഹീർ, പഞ്ചായത്ത്' സെക്രട്ടറി എസ്  റാണി, ആ സൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, വിവിധ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സെമിനാറിൽ സംബന്ധിച്ചു.
error: Content is protected !!