KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

1

കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥി ?

കാഞ്ഞിരപ്പള്ളി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്‌ഥാനാർഥിയായി മത്സരിച്ച അൽഫോൻസ് കണ്ണന്താനം പരാജയം ഏറ്റുവാങ്ങിയിരുന്നുവെങ്കിലും , ഇത്തവണയും ബിജെപിയുടെ കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാർഥി കേന്ദ്രമന്ത്രിയാണ് . കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലത്തിൽ ബിജെപി സ്‌ഥാനാർഥിയാകും എന്നാണ് വിവരം.

മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ദേശീയ നേതൃത്വം ജോർജ് കുര്യനു നിർദേശം നൽകി. ഇത്തവണ കാഞ്ഞിരപ്പള്ളിയിൽ മികച്ച സാഹചര്യമാണെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ. കോട്ടയത്തെ കാണക്കാരി സ്വദേശിയാണ് ജോർജ് കുര്യൻ. കഴിഞ്ഞ കുറെ ദിവസങ്ങളായി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം.

ഏപ്രിലിൽ ഒഴിവ് വരുന്ന മധ്യപ്രദേശിലെ മൂന്ന് രാജ്യസഭസീറ്റുകളിലൊന്ന് ജോർജ് കുര്യന്റെതാണ്. ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലേക്കായിരുന്നു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്. കുര്യനെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തെ നിയമസഭയിൽ മത്സരിപ്പിക്കുമെന്ന പ്രചാരണം സജീവമാകുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദർശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം ഇടുവനാണ് ബിജെപി നീക്കം.

error: Content is protected !!