KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് വികസന സന്ദേശ യാത്രക്ക് തുടക്കമായി.

ഈരാറ്റുപേട്ടയില്‍ നിന്നാരംഭിച്ച പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് വികസന സന്ദേശ യാത്ര, സിപിഐ(എം) നേതാവ് മുൻ എം.പി അഡ്വ.കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജാഥാ മാനേജർ കെ. രാജേഷിന്റെയും വൈസ് ക്യാപ്റ്റന്‍ എം.ജി. ശേഖരന്റെയും നേതൃത്വത്തില്‍ മുന്നേറുന്ന സന്ദേശ യാത്ര ആദ്യ ദിവസം തിടനാടും പിണ്ണാക്കനാടും വമ്പിച്ച സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

യാത്രയെ സ്വീകരിക്കാനെത്തിയ വമ്പിച്ച ജനക്കൂട്ടം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനും, മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരം വ്യക്തമാക്കുന്നതായിരുന്നുവെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.

രണ്ടാം ദിവസത്തില്‍ തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാതാമ്പുഴ, കൂട്ടിക്കല്‍, ഏന്തയാര്‍ എന്നീ കേന്ദ്രങ്ങളിലൂടെ സന്ദേശയാത്ര സ്വീകരണങ്ങളേറ്റുവാങ്ങി കടന്നുപോകും…

error: Content is protected !!