KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു രണ്ടുപേർക്ക് പരിക്ക്.

മുണ്ടക്കയം ഈസ്റ്റ്‌: ദേശീയപാതയിൽ മുണ്ടക്കയം 35-മൈൽ മരുതുംമൂടിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് കാറിലും ബൈക്കിലും ഇടിച്ച് 250 അടി താഴ്ചയിലേക്ക് മറിഞ്ഞു. രണ്ടുപേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ പത്തരയോടുകൂടിയായിരുന്നു സംഭവം. ചങ്ങനാശേരിയിൽ നിന്ന് മൈദയുമായി കുമളി ഭാഗത്തേക്ക് പോയ പിക്കപ്പ് ലോറിയും പെരുവന്താനം ഭാഗത്തുനിന്നുംവന്ന ബൈക്കിലും കാറിലുമിടിച്ചശേഷം റോഡിന്റെ വശത്തെ ബാരിക്കേഡും തകർത്ത് മറിയുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!