KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊന്തൻപുഴ വളവിൽ അപകടം; ടാങ്കറും കാറും കൂട്ടിയിടിച്ചു

എരുമേലി • പുനലൂർ – മൂവാറ്റുപുഴ സംസ്‌ഥാന ഹൈവേയിലെ പൊന്തൻപുഴ അപകട വളവിൽ വീണ്ടും അപകടം. ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു. ആർക്കും സാരമായ പരുക്കില്ല.

എറണാകുളത്തേക്ക് പോകുകയായിരുന്ന തൃപ്പൂണിത്തുറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഇന്നലെ തിങ്കളാഴ്ച 4 മണിയോടെയാണ് അപകടമുണ്ടായത്.

error: Content is protected !!