KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്തിന്റെ വികസനക്കുതിപ്പിന് പുതിയ അധ്യായം; മിനി സിവിൽ സ്റ്റേഷന് തറക്കല്ലിട്ടു.

മുണ്ടക്കയം: കിഴക്കൻ മലയോര മേഖലയിലെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ. മുണ്ടക്കയം മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. മുണ്ടക്കയം പുത്തൻചന്തയിലുള്ള റവന്യൂ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സിവിൽ സ്റ്റേഷൻ ഉയരുന്നത്.

​കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, എരുമേലി, പാറത്തോട് എന്നീ പഞ്ചായത്തുകളിലെ വിവിധ സർക്കാർ ഓഫീസുകളെ ഏകോപിപ്പിക്കാനാണ് മിനി സിവിൽ സ്റ്റേഷൻ ലക്ഷ്യമിടുന്നത്. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുന്ന ജനങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരമാകും.

​പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 5 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തൻചന്തയിൽ മുൻപ് കെ.എസ്.ആർ.ടി.സിക്കായി നിർമ്മിച്ച കെട്ടിടം കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് പുതിയ സിവിൽ സ്റ്റേഷന്റെ രൂപകൽപ്പന.

​മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളായ മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും മിനി സിവിൽ സ്റ്റേഷനുകൾ യാഥാർത്ഥ്യമാകുന്നത് ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

​കോട്ടയം ആർ.ഡി.ഒ ഷിബു പി. സ്വാഗതവും കാഞ്ഞിരപ്പള്ളി തഹസീൽദാർ അനീഷ് നന്ദിയും പറഞ്ഞു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ പീതാംബരൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. പി.ജിരാജ്, മുണ്ടക്കയം സഹകരണ ബാക് പ്രസിഡന്റ് റോയി കപ്പലുമാക്കൽ
​വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമായ വി.ജെ കുര്യാക്കോസ്, പി.കെ പ്രദീപ്, ചാർലി കോശി, സി.വി അനിൽകുമാർ, റ്റി.എസ് റഷീദ്, പി.എസ് ബഷീർ, ബെന്നി നെയ്യൂർ, സുലോചന സുരേഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!