KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന് കരുതപ്പെടുന്നു. രണ്ടര വയസ്സുള്ള കുഞ്ഞ് കരഞ്ഞുകൊണ്ട് സമീപം.

പൊൻകുന്നം : വാടകവീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം പഴയചന്തയിലെ, തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിൽ താമസിക്കുന്ന ചെങ്ങന്നൂർ ബുധനുർ എണ്ണയ്ക്കാട് ചാത്തേൽ സാജൻ മാത്യു (34), ഭാര്യ പൊൻകുന്നം 19-ാം മൈൽ ചെന്നാക്കുന്ന് കറുകോടിയിൽ അനുഷ (29) എന്നിവരെ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീടിന്റെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊ പ്പമുണ്ടായിരുന്ന രണ്ടര രണ്ടര വയസ്സു കാരി മകളെ വീട്ടിൽത്തന്നെ സു രക്ഷിതയായി കണ്ടെത്തി. ദമ്പതികൾ പത്ത് ദിവസം മുൻപാണ് ആ വീട്ടിൽ താമസം തുടങ്ങിയത്. പത്തൊൻപതാം മൈലിൽ ആയിരുന്നു അവർ മുൻപ് താമസിച്ചിരുന്നത് .

കിടപ്പുമുറിയിൽ കഴുത്തിനും ശരീരത്തിലും മുറിവേറ്റ നിലയിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് അനുഷയെയെ കൊലപ്പെടുത്തിയ ശേഷം സാജൻ സ്വയം കഴുത്തിൽ മുറിവേൽപിച്ച് ജീവനൊടുക്കിയതാകാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുനില വീടിന്റെ മുകൾനിലയിൽ ഇവർ വാടകയ്ക്കു താമസത്തിനെത്തിയിട്ട് 10 ദിവസമേ ആയിട്ടുള്ളു. ഇതേ നിലയിൽ ത്തന്നെ മറ്റൊരു കുടുംബവും താമസിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി വീട്ടിൽനിന്നു വഴക്കിന്റെ ശബ്ദം കേട്ടിരുന്നു. തുടർന്ന്, തൊട്ടടുത്ത മുറിയിൽ വാടകയ്ക്കു താമസിക്കുന്നവരും വീട്ടുടമ പാപ്പച്ചനും രാത്രി ഇവരെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുകൾനിലയിലെ വീട്ടിലെത്തിയെങ്കിലും വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇവരെ ഇവിടെ വാടകയ്ക്കു താമസിക്കാൻ കൊണ്ടുവന്ന ഇടനിലക്കാരനെ വീട്ടുടമ വിവരം അറിയിക്കുക യും ചെയ്തു.

ഇന്നലെ രാവിലെ ഏഴോടെ ഇടനിലക്കാരൻ സ്‌ഥലത്തെത്തി വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ പൊലീസിൽ അറിയിച്ചു. പൊലീസ് നിർദേശപ്രകാരം, ഉടമസ്ഥന്റെ കൈയിലുള്ള മുറിയുടെ രണ്ടാമത്തെ മറ്റൊരു താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കമുണർന്നു കട്ടിലിൽ ഇരിക്കുന്ന നിലയിലായിരുന്നു മകൾ. ഡിവൈഎസ്പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ പൊലീസ് സ്‌ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

കറുതോടിയിൽ എൽസമ്മ-തങ്കച്ചൻ ദമ്പതികളുടെ മകളാണ് അനുഷ. സാജനുമായിട്ടുള്ളത് അനുഷയുടെ രണ്ടാം വിവാഹമാണ്. ആദ്യബന്ധത്തി ലെ മകൾ അബിഷ (10 വയസ്സ്) അനുഷയുടെ വീട്ടിലാണു താമസം. ഇളയ മകൾ എറിക്കാ ദമ്പതികൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. സാജൻ ജെസിബി ഓപ്പറേറ്ററായിരുന്നു. ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം ഇന്നു നടത്തും

error: Content is protected !!