KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാചകവാതക വിലവര്‍ദ്ധനവിനെതിരെ എരുമേലിയിൽ എൽഡിഎഫ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എരുമേലി : പാചകവാതകവിലവര്‍ദ്ധനവിനെതിരെയും, പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനുവേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്‍.ഡി.എഫ്. പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എരുമേലി പോസ്റ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

സി.പി.ഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ്. കണ്‍വീനര്‍ അഡ്വ. സാജന്‍ കുന്നത്ത്, സി.പി.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.റ്റി. പ്രമദ്, എല്‍.ഡി.എഫ്. നേതാക്കളായ തങ്കമ്മ ജോര്‍ജ്ജുകുട്ടി, ബിനോ ജോണ്‍ ചാലക്കുഴി, വി.ജെ. കുര്യാക്കോസ്, ജോയി ജോര്‍ജ്ജ്, റ്റി.എസ്. കൃഷ്ണകുമാര്‍, എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സജീവന്‍, അജ്മല്‍ മലയില്‍, രമ മോഹന്‍, പി. എ ഇര്‍ഷാദ്, തങ്കച്ചന്‍ കാരയ്ക്കാട്ട്, വി.ഐ. അജി, വിനീത് പനമൂട്ടില്‍, റ്റി.ഡി. സോമന്‍, ഷാനവാസ് പുത്തന്‍വീട്ടില്‍, ജെയ്സണ്‍ കുന്നത്തുപുരയിടം, സുരേഷ് ബാബു, എബി മണപ്പറമ്പില്‍, വി.പി. സുഗതന്‍, വി.എന്‍. വിനോദ്, സുലോചന സുരേഷ്, സി.സി. രാജു, റ്റി.എസ്. ഷിജു, രമേശ് വെട്ടിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.

error: Content is protected !!