KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സമുദായ ശാക്തീകരണ വർഷം 26 – കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിൽ ഏപ്രിൽ 18 മുതൽ മെയ് 3 വരെ തീയതികളിൽ.

കാഞ്ഞിരപ്പള്ളി : സീറോ മലബാർ സഭ 2026 വർഷം സമുദായശാക്തീകരണ വർഷമായി ആചരി ക്കുന്നു. സമുദായശാക്തീകരണവർഷം 2026 -ൻ്റെ ഇടവകതല പരിപാടികൾ ഏപ്രിൽ 8 മുതൽ മെയ് 3 വരെ നടത്തുകയാണ്. നസ്രാണി സമുദായത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കുന്നതിനും, സമുദായത്തിന്റെ മഹനീയമായ ചരിത്രം ആഴത്തിൽ പഠിക്കുന്നതിനും, സമുദായത്തിന്റെ വ്യതിരക്തതകളും തനതാത്മകതളും ബോധ്യപ്പെടുന്നതിനുവേണ്ടി വളരെ വിപുലമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

കത്തീഡ്രൽ ഇടവകയിലെ 60 കുടുംബക്കൂട്ടായ്‌മകളെ കേന്ദ്രീകരിച്ച് തിരഞ്ഞെടുക്കപ്പെട്ട 27 സ്ഥലങ്ങളിൽ വച്ചാണ് നടത്തുന്നത്. സമ്മേളനത്തിൽ ക്ലാസുകൾ, ചർച്ചകൾ, കലാപരിപാടികൾ എന്നിവ ഉണ്ടാ യിരിക്കും. ഇടവകതല ഉത്ഘാടനം ഏപ്രിൽ 18-ാം തീയതി കത്തീഡ്രൽ വികാരി റവ. ഡോ. കുര്യൻ താമരശ്ശേരിയുടെ അധ്യക്ഷതയിൽ രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്‌ഘാടനം ചെയ്യുന്നതാണ്.
സമുദായശാക്തീകരണത്തിന്റെ ഇടവകതല സമാപനം മെയ് 3-ാം തീയതി സമുദായശാക്തീകരണ റാലിയോടു കൂടി സമാപിക്കുന്നതാണ്.

പരിപാടിയുടെ വിജയത്തിനുവേണ്ടി, കത്തീഡ്രൽ വികാരി റവ.ഡോ. കുര്യൻ താമരശ്ശേരി, അസി. വികാരിമാരായ റവ.ഫാ റ്റോണി മുളങ്ങാശ്ശേരി, റവ. ഫാ. ജസ്റ്റിൻ മണി മല, കൈക്കാരൻമാരായ കെ. ഡോമിനിക് കരിപ്പാപ്പറമ്പിൽ ഇട്ടിരാച്ചൻ കൊല്ലംകുളം, വി.സി. ചാക്കോ വാവലുമാക്കൽ, പി.കെ കുരുവിള പിണമറുകിൽ, കൂട്ടായ്മ ലീഡർമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേത്യത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.

error: Content is protected !!