പുലർച്ചെ കാഞ്ഞിരപ്പള്ളിയിൽ നിന്നും മോഷണംപോയ സ്കൂട്ടർ ഉച്ചയോടെ പൊൻകുന്നത്ത് നിന്ന് കണ്ടെത്തി ; മോഷ്ടാവിനെ തിരയുന്നു.
കാഞ്ഞിരപ്പള്ളി: പുലർച്ചെ മോഷണംപോയ സ്കൂട്ടർ ഉച്ചയോടെ തിരികെ ലഭിച്ചു. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ ടി.എച്ച്. ജലീലിന്റെ സ്‌കൂട്ടറാണ് മോഷണം പോയത്. ഇന്നലെ പുലർച്ചെ 5.30നാണ് സ്‌കൂട്ടർ മോഷണംപോയ വിവരം അറിയുന്നത്. ബുധനാഴ്‌ച രാത്രി ഒന്നുവരെ സ്‌കൂട്ടർ വീട്ടിലുണ്ടായി രുന്നുവെന്നും അതിനുശേഷമാണ് മോഷണം പോയിരിക്കുന്നതെന്നും വീട്ടുകാർ പറഞ്ഞു.
കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊൻകുന്നത്തെ ബാറിന്റെ മുന്നി ൽനിന്ന് സ്കൂട്ടർ ലഭിച്ചത്. മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
