എരുമേലി കരിങ്കല്ലുമ്മുഴി ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു : അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്.
എരുമേലി : ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച കാർ ഇറക്കത്തിൽ അമിത വേഗത്തിൽ എത്തി തലകീഴായി മറിഞ്ഞ് അപകടം. അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെ എരുമേലിയിൽ കരിങ്കല്ലുമ്മുഴി ഇറക്കത്തിൽ വെച്ചാണ് അപകടം. ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ (10) അവിനാശ് (20), അനില്‍കുമാര്‍ (47) എന്നിവർക്കാണ് പരിക്കേറ്റത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ കരിങ്കല്ലുമ്മുഴി ഇറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള മതിലില്‍ ഇടിച്ചു മറിയുകയായിരുന്നു. എരുമേലി പോലിസ് എത്തി വാഹനം ക്രയിൻ ഉപയോഗിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
