KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഹജ്ജ് യാത്രയയപ്പ് നടത്തി.

കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ പരിധിയിലുള്ള, ഈ വർഷം ഹജ്ജിനു പോകുന്നവർക്കായി  ഹജ്ജ് യാത്രയയപ്പ് സമ്മേളനം നടന്നു.  പള്ളി മൈതാനിയിൽ ഉള്ള ഹാളിലായിരുന്നു പരിപാടി.
യോഗത്തിൽ ട്രഷറർ ടി എം ഷിബിലി സ്വാഗതം പറഞ്ഞു . സെക്രട്ടറി പി പി അൻസാരി  അധ്യക്ഷനായി. മഹല്ല് പ്രസിഡന്റ് ഹാജി പി എം അബ്ദുൽസലാം യോഗം ഉദ്ഘാടനം ചെയ്തു. നൈനാർ പള്ളി ചീഫ് ഇമാം ഡോ. അർഷദ് ഫലാഹി മുഖ്യ പ്രഭാഷണം നടത്തി.

മഹല്ല് പരിധിയിൽ പെട്ട 26 പേർക്കാണ് യാത്രയയപ്പ് നടത്തിയത് . മൗനത്തുൽ ഹുജജാജ്  പ്രതിനിധി അഡ്വ: റഫീഖ് താഴത്തു വീട്ടിൽ ആശംസകൾ അർപ്പിച്ചു. ഹജ്ജിനു പോകുന്ന ആളുകൾ മറുപടി പ്രസംഗം നടത്തി. യോഗത്തിൽ മെമ്പർ ജുനൈദ് കൃതജ്ഞത പറഞ്ഞു.

ചിത്രവിവരണം: കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാ അത്ത് പരിപാല
നസമിതി സംഘടിപ്പിച്ച ഹജ്ജ് യാത്രയയപ്പ് സമ്മേളനം പ്രസിഡണ്ട് ഹാജി പി എം അബ്ദുൽ സലാം പാറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!