മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.
ചെറുവള്ളി: മണിമലയാറ്റിൽ ചെറുവള്ളി പള്ളിപ്പടിക്കലെ തടയണയുടെ സമീപം കുളിക്കാനിറങ്ങിയ ആൾ മുങ്ങിമരിച്ചു. കങ്ങഴ കാരമല മഴവഞ്ചേരിയിൽ വിഷ്ണു (32) ആണ് മരിച്ചത്. ചൊവ്വാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം എത്തിയ വിഷ്ണു മാത്രമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. വിഷ്ണുവിനെ കാണാതായതോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. ഇവരെത്തിയാണ് വിഷ്ണുവിനെ കരക്കെത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. പരേതനായ ബാലചന്ദ്രൻനായരുടെ മകനാണ്. അമ്മ: സിന്ധു. സഹോദരൻ: വിജയ്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ :
