KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്വാന്‍ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണം.

കാഞ്ഞിരപ്പള്ളി :  സംസ്കൃത ഭാഷാ പണ്ഡിതനും,  
ശബ്ദതാരാവി ഉൾപ്പെടെ അനേകം ഗ്രന്ഥങ്ങളുടെ കർത്താവുo, സാഹിത്യകാരനും, സെമിനാരി പ്രൊഫസർ മായിരുന്ന പരേതനായ വിദ്വാൻ ഫാദർ ജോൺ കുന്നപ്പള്ളി അനുസ്മരണം ബുധനാഴ്ച   നടക്കും .  അദ്ദേഹത്തിന്റെ ജന്മനാടായ ചിറക്കടവ് താമരക്കുന്ന് സെൻറ് ഇഫ്രേംസ് ദേവാലയത്തിൽ  രാവിലെ 10 30 ന് സീറോ മലബാർ സഭ മുൻ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും മറ്റ് അനുസ്മരണ ശുശ്രൂഷകൾ നടക്കും. 30ല്‍ പരം മെത്രാന്മാരുടെയും,  ആയിരക്കണക്കിന് വൈദികരുടെയും ആത്മീയ ഗുരുവും  , സാഹിത്യോപാസകനുമായിരുന്ന  ഫാദർ ജോൺ കുന്നപ്പള്ളി 1905ൽ ജനിച്ച് , 1993-ൽ നിര്യാതനാവുകയും ചെയ്തു .

error: Content is protected !!