KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്ത മഴയും കാറ്റും : സ്കൂട്ടറിന് മുകളില്‍ മരം വീണ് യാത്രക്കാര്‍ക്ക് പരുക്കേറ്റു.

മണിമല :  സ്കൂട്ടറില്‍ യാത്ര ചെയ്യവേ മരം വീണ് യാത്രികര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ ആണ്  കടയനിക്കാട് എട്ടാംമൈലില്‍ മരം വീണത്. പരിക്കേറ്റ പത്തനാട് സ്വദേശികളായ സ്കൂട്ടര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരം വീണതിനെത്തുടര്‍ന്ന് കറുകച്ചാല്‍ മണിമല റോഡില്‍ രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ചു മാറ്റിയത്.

error: Content is protected !!