റേഷൻ കടയിൽ മൂർഖൻ പാമ്പ്. ചേരയാണെന്ന് കരുതി പിടിക്കാൻ ചെന്നപ്പോൾ പത്തി വിടർത്തി മൂർഖൻ..
കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് റേഷൻ കടയിൽ മൂർഖൻ പാമ്പ്. പട്ടിമറ്റത്ത്
ഷീന അഷ്‌റഫിന്റെ ലൈസൻസിയിലുള്ള എ ആർ ഡി പത്താം നമ്പർ റേഷൻ കടയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഏകദേശം നാല് അടിയോളം നീളം വരുന്ന മൂർഖൻ പാമ്പിനെയാണ് റേഷൻകടയുടെ ഉള്ളിൽ നിന്നും കണ്ടെത്തിയത്. കടയുടെ പിൻ ഭാഗത്തു കൂടിയാണ് പാമ്പ് ഉള്ളിൽ കടന്നത്. അരി ചാക്കുകളുടെ പിന്നിൽ മറഞ്ഞിരിക്കുകയായിരുന്നു.
കടയിൽ പാമ്പ് കയറിയ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേര പാമ്പാണെന്ന് കരുതി അതിനെ പിടിക്കാൻ ശ്രമിച്ചപ്പോഴാണ് മൂർഖൻ പാമ്പാണെന്ന് മനസ്സിലായത്. അതോടെ നാട്ടുകാർ എരുമേലി ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും, ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു.
