ഗ്രാമദീപം വായനശാലയിൽ ചിത്ര, ചരിത്രപ്രദർശനം നടത്തി
ചിറക്കടവ്: ഗ്രാമദീപം വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായി ചിത്ര, ചരിത്രപ്രദർശനം നടത്തി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.ജി.വിനോദ് അധ്യക്ഷത വഹിച്ചു.
പി.കെ.വിനോദ് പൈനുങ്കൽ, കലാമണ്ഡലം അനുശ്രീ ഹരി, അശ്വിൻ നരേന്ദ്രൻ, അജയ് കെ.രാജൻ, അരവിന്ദ് സന്തോഷ് എന്നിവർ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.ആർ.മന്മഥൻ ചിത്രകാരന്മാരെ ആദരിച്ചു. നാഗർകോവിൽ പാർവതീപുരം ശ്രീധരസ്വാമി സന്നിധാനം സ്ഥാപകൻ പൂവത്തുങ്കൽ ശ്രീധരസ്വാമിയുടെ സ്മരണാർഥം സംസ്‌കൃത പഠനത്തിന് ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് വി.എസ്.യു.പി.സ്‌കൂളിലെ നിവേദ്യ അനീഷിന് ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ്പ്രസിഡന്റ് ടി.വി.ഹർഷകുമാർ സമ്മാനിച്ചു. ഗായത്രി ശ്രീധർ, പി.എൻ.സോജൻ, മിനി സേതുനാഥ്, എസ്.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബുധനാഴ്ച നാലിന് ചിറക്കടവ് ഈസ്റ്റ് കരയോഗം ഹാളിൽ കലാപരിപാടികൾ സംഗീതജ്ഞൻ പ്രൊഫ.പൊൻകുന്നം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം സൗമ്യ പ്രദീപ് അധ്യക്ഷത വഹിക്കും. ആറിന് വായനശാലയുടെ മുൻപ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ആദരിക്കും. സമ്മേളനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം സുബിത ബിനോയ് അധ്യക്ഷത വഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.പി.സതീഷ് ചന്ദ്രൻ നായർ ആദരിക്കൽ നടത്തും. ഏഴിന് മല്ലപ്പള്ളി കരിമ്പൊളിയുടെ ഇൻഡ്യൻ ഫോക് മ്യൂസിക് ഫ്യൂഷൻ.
30-ന് പ്ലാറ്റിനം ജൂബിലി സമാപനം. കരയോഗം ഹാളിൽ 4.30 മുതൽ കലാപരിപാടികൾ. 5.15-ന് സമ്മേളനം ഡോ.എൻ.ജയരാജ് എം.എൽ.എ.ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാർ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്തംഗം അഡ്വ.അഭിലാഷ് ചന്ദ്രൻ വായനശാലയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഹരികൃഷ്ണൻ സമ്മാനദാനം നടത്തും.
