KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പളളി ജനറൽ ആശുപത്രി പരിസരത്തു നിന്നും പെരുമ്പാമ്പ് കുഞ്ഞിനെ പിടികൂടി.

കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരത്തു നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള മരത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

മരത്തിന് മുകളിലേയ്ക്ക് കയറി പോകുന്ന പാമ്പിനെ ചൊവ്വാഴ്ച ആശുപത്രിയിലെത്തിയ രോഗികൾ കണ്ടിരുന്നു. ബുധനാഴ്ച വീണ്ടും മരത്തിന് മുകളിൽ പാമ്പിനെ കണ്ടതോടൊയാണ് വനപാലകരെ വിവര അറിയിച്ചത്. തുടർന്ന് വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തി മരത്തിനു മുകളിൽ കയറി പാമ്പിനെ പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.. പിടികൂടിയ പാമ്പിനെ പെരിയാർ ടൈഗർ സംരക്ഷണ ഉൾവനത്തിൽ വിടും.

error: Content is protected !!