KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്ത മഴയും ശക്തമായ കാറ്റും : വീടിന്റെ മേൽക്കൂര പറന്നു.

എരുമേലി : ഇന്നലെ വൈകുന്നേരം എരുമേലി മേഖലയിൽ അനുഭവപ്പെട്ട ശക്തമായ കാറ്റിലും വേനൽ മഴയിലും നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിൽ കനത്ത നാശനഷ്‌ടം. പൈനുമൂട്ടിൽ കൃഷ്ണൻകുട്ടിയുടെ വീടിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. ഏതാനും ഷീറ്റുകൾ ദൂരേക്ക് പറന്നു വീണു. അടുക്കള ഭാഗത്തെ ഷീറ്റുകൾ പൂർണമായും തകർന്ന നിലയിലാണ്.

കിടപ്പുരോഗിയായ കൃഷ്ണൻകുട്ടി കിടന്ന ഭാഗത്ത്‌ ഷീറ്റുകൾ തകർന്നില്ല. വീട്ടുകാർ കാറ്റുണ്ടായപ്പോൾ അടുക്കളയിൽ നിന്നും വീടിന്റെ തിണ്ണയിലേക്ക് മാറിയത് കൊണ്ട് അപകടമുണ്ടായില്ല. വാർഡ് അംഗം അഭിരാമി ദേവരാജ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റെജി അമ്പാറ എന്നിവർ വീട്ടിൽ എത്തി സന്ദർശിച്ചു.

error: Content is protected !!