KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കുടിവെള്ളസ്രോതസ്സിൽ നഞ്ച് കലക്കി മീൻപിടിത്തം ; നാട്ടുകാർ പ്രതിഷേധത്തിൽ.

ചാത്തൻതറ : നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന പമ്പയാറ്റിലെ കുരുമ്പൻമൂഴി പൊനച്ചി ഭാഗത്ത് മീൻ പിടിക്കാൻ ആറ്റിൽ നഞ്ച് കലർത്തി. തുമരംപാറ തോട്ടിലും മീൻപിടിക്കാൻ നഞ്ച് കലക്കിയതായി പരാതിയുണ്ട്. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി വെള്ളം മലിനമായി.

ഇതിന് സമീപമാണ് കൊല്ലമുള ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസ്. വരൾച്ച രൂക്ഷമായിരിക്കെ, പൊനച്ചി ഭാഗത്തെ കയമാണ് നാടിന്റെ ജലസ്രോതസ്സ്. ഇവിടെ മീൻപിടിത്തം സജീവമാണെങ്കിലും വെള്ളത്തിൽ വിഷംകലർത്തി മീൻപിടിക്കുന്ന രീതിയില്ലെന്ന് നാട്ടുകാർ പറയുന്നു.
എരുമേലി കുടിവെള്ള പദ്ധയിലേക്കും ജലവി തരണം പമ്പയാറ്റിൽനി ന്നാണ്.

error: Content is protected !!