സഹൃദയ വായനശാലയിൽ സെമിനാർ നടത്തി.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് സഹൃദയ വായനശാലയിൽ ‘യുദ്ധവും സമാധാനവും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബേബിച്ചൻ എർത്തയിൽ വിഷയാവതരണം നടത്തി. ലൈബ്രേറിയൻ മോഹൻ സബീന, എൻ. സോമനാഥൻ, വി.പി. ഇസ്മായിൽ, കെ.എം. മാത്യു, കെ.എ. ജലാലുദീൻ എന്നിവർ പ്രസംഗിച്ചു.
