മികച്ച വിജയവുമായി മണിമല എം.ജി.എം.
കാഞ്ഞിരപ്പള്ളി : മണിമല എം.ജി.എം. കർദിനാൾ പടിയറ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പുതിയ അധ്യയനവർഷപ്രവേശം ആരംഭിച്ചു. മണിമല കർദിനാൾ പടി യറ പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് എം.ജി.എം. എജുക്കേ ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏറ്റെടുത്തത്.
കഴിഞ്ഞ സി.ബി.എസ്.ഇ. ഫല ത്തിൽ എം.ജി.എം. ഗ്രൂപ്പിലെ 14 സ്കൂളിലും 100 ശതമാനം വിജയം നേടി. 2026-ൽ നടന്ന സി.ബി.എസ്.ഇ. കലാ-കായിക മത്സരങ്ങളിൽ എം.ജി. എം. ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടി. എം.ജി.എം. എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിൻ മാനേജർ ആർ. സുനിൽകുമാർ, വൈസ് പ്രിൻസിപ്പൽ എൽസി മാത്യു, ഒ.കെ. രവിശങ്കർ എന്നിവർ പത്രസമ്മേളന ത്തിൽ പങ്കെടുത്തു.
