KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മാലാഖമാർക്കായി മാലാഖമാരുടെ സെൻസറി  പാർക്ക് ഉദ്ഘാടനം ചെയ്തു.

പൊൻകുന്നം / ചെങ്കൽ: കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ വരുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ ഏയ്ഞ്ചൽസ് വിലേജും ഐഡിബിഐ ബാങ്ക് കൊച്ചി സോണും സംയോജിച്ച് ചെങ്കൽ 19-ാം മൈലിൽ കുട്ടികൾക്കായി സെൻസറി പാർക്ക് നിർമ്മിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസം എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം അനുഷ്ഠിച്ചുവരുന്ന ഏയ്ഞ്ചൽസ് വിലേജിലെ, ആശാനിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിലാണ് പാക്കിന്‍റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
കാഞ്ഞിരപ്പള്ളി രൂപതയുടെ പിതാവ് ബിഷപ്പ് മാർ ജോസ് പുളിക്കൽ, ചലച്ചിത്ര താരം മീനാക്ഷി എന്നിവർ ചേർന്നാണ് പാർക്കിന്‍റെ ഉദ്ഘാടനം കർമ്മം നിർവഹിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വെച്ച് കൊച്ചി ഐഡിബിഐ ഡെപ്യൂട്ടി സോണൽ ഹെഡ് & ജി.എം  ടോമി സെബാസ്റ്റ്യൻ,  സഞ്ജു ഉമ്മൻ,  റോണി ജോസ്,  വിഷ്ണു മോഹൻ (ഐഡിബിഐ പാലാ ബ്രാഞ്ച്) എന്നിവർ സംസാരിക്കുകയും കുട്ടികൾക്കായി ഓട്ടോമാറ്റിക് വീൽചെയർ ഉൾപ്പെടെയുള്ള സഹായ ഉപകരണങ്ങൾ നല്കുകയും ചെയ്തു.
ഫാ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അച്ചന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫാ. റോയി മാത്യു വടക്കേൽ സ്വാഗതം പറയുകയും വാഴൂർ പഞ്ചായത്ത് പ്രസിഡന്‍റ്  പുഷ്കലാ ദേവി, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജലജ മോഹൻ, ഡോ. എ. റ്റി ത്രേസ്യകുട്ടി, സിസ്റ്റർ ലിറ്റി സേവ്യർ എസ്‌ സി ജെ ജി, ഫാ. തോമസ് കണ്ടത്തിൽ എന്നിവർ ആശംസകൾ അറിയിച്ചു.

error: Content is protected !!