KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ബിജെപി മഹിളാ മുന്നേറ്റ റാലി സംഘടിപ്പിച്ചു.

പൊൻകുന്നം : പാർലമെന്റിൽ വനിതാ സംവരണ ബില്ല് അട്ടിമറിച്ച ഇടതു വലത് മുന്നണികളുടെ സ്ത്രീ വിരുദ്ധതക്കെതിരെ ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ മുന്നേറ്റ റാലി സംഘടിപ്പിച്ചു. പൊൻകുന്നം ടൗണിൽ നിന്ന് ആരംഭിച്ച റാലി രാജേന്ദ്ര മൈതാനത്ത് സമാപിച്ചു…

സമാപന സമ്മേളനം ബിജെപി പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായ
ശ്രീമതി മിനർവ മോഹൻ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീമതി മഞ്ജു പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ശ്രീമതി ജയ ബാലചന്ദ്രൻ അജിത മോഹൻദാസ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി…

error: Content is protected !!