KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം മർച്ചന്റ്‌സ് അസോസിയേഷൻ വാർഷികവും കുടുംബമേളയും

പൊൻകുന്നം : മർച്ചന്റ്‌സ് അസോസിയേഷന്റ 41-ാമത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കുടുംബമേളയും 10-ന് 2.30-ന്  പൊൻകുന്നം വ്യാപാരഭവനിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് ടോമി ഡൊമിനിക്ക് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് എം.കെ.രാജേന്ദ്രസിങ് അനുസ്മരണപ്രഭാഷണം നടത്തും. ജനറൽസെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ തോമസ്‌കുട്ടി ജോസഫ് കണക്ക് അവതരിപ്പിക്കും. തുടർന്ന് 2026 – 28 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കും. 6.30-ന് കുടുംബമേള നിയുക്ത കാഞ്ഞിരപ്പള്ളി എം.എൽ.എ. റോണി കെ.ബേബി ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്തു പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തും. 

error: Content is protected !!