മാതൃദിന ആഘോഷം നടത്തി
കാഞ്ഞിരപ്പള്ളി : പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിൽ മാതൃദിനാഘോഷം സംഘടിപ്പിച്ചു.
ആശുപത്രി എം.ഡി.കെ പി ജമാലുദീൻ അദ്ധ്യക്ഷനായി. മാതൃദിന ആഘോഷ പരിപാടി പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് ഉദ്‌ഘാടനം ചെയ്തു.
സി.ഡി.എസ്. ചെയർപേഴ്സൺ റംലത്ത് അസീസ് മുഖ്യപ്രഭാഷണം നടത്തി .കൺസൽട്ടൻറ് ഗൈനക്കോളജിസ്റ് ഡോ. അനുഗ്രഹ് വാസു ആരോഗ്യ ബോധവൽകരണ ക്ലാസ് നടത്തി .
