KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഭിന്നശേഷിക്കാരന് സംരംഭം ഒരുക്കി വാർഡ് മെമ്പറും കുടുംബശ്രീയും.

മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡ് നൂറ് ഏക്കറിൽ, വളരെ നിർദ്ധനാവസ്ഥയിൽ ജീവിച്ചുവരുന്ന ആളാണ് ഭിന്നശേഷിക്കാനായ ജെയിംസും കുടുംബവും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർ സി വി അനിൽകുമാർ, ജെയിംസിന്റെ പ്രയാസം മനസ്സിലാക്കി, കുടുംബശ്രീയുമായി സഹകരിച്ച് ചെറുകിട വ്യാപാരത്തിനുള്ള കട അനുവദിച്ചു നൽകി.
തുടക്കത്തിൽ സ്റ്റേഷനറി സാധനങ്ങളോടെയാണ് ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീ ഉൽപ്പന്നങ്ങളും, തയ്യൽ സംബന്ധമായ വർക്കുകളും ഉടനെ ആരംഭിക്കും.
മലയാറ്റിൽ സ്റ്റോർസ് സിന്റെ ലളിതമായ ഉദ്ഘാടനം വാർഡ് മെമ്പർ സി.വി.അനിൽകുമാർ നിർവഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഷിജി ഷാജി ആദ്യ വില്പന നടത്തി

error: Content is protected !!